എല്ലാവര്‍ക്കും തയ്യൂരിലേക്കു സ്വാഗതം

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ളോക്കിനു കീഴിലുള്ള വേലൂര്‍ പഞ്ചായത്തിലാണ് തയ്യൂര്‍ എന്ന കൊച്ചു ഗ്രാമം. ഈ ഗ്രാമം തൃശ്ശൂര്‍ ടൗണില്‍ നിന്നും 24 കിലോമീറ്ററും വടക്കാഞ്ചേരി ടൗണില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയും സ്ഥിതി ചെയ്യുന്നു. തയ്യൂര്‍ ഗ്രാമം സമുദ്ര നിരപ്പില്‍ നിന്നും 37 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അധികവും സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന ഇവിടെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയും അനുബന്ധ ജോലികളുമാണ്. തയ്യൂര്‍ സാക്ഷരതയുടെ കാര്യത്തിലും വളരെ മുന്‍പന്തിയിലാണ്. തയ്യൂര്‍ ഇന്ത്യയിലെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ ഗ്രാമം എന്ന ബഹുമതി 2003 ല്‍ പ്രാപ്തമാക്കിയതാണ്.

തയ്യൂരിനെകുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും വേണ്ടിയാണ് ഈ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. തയ്യൂരിന്‍റെ ഐതിഹ്യങ്ങളേയും കഥകളേയും കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതിനായി thayyur@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക